പ്രഭാതഭേരി നടത്തി
തലപ്പുഴ: കൊലപാതക രാഷ്ട്രീയത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് ഇടയന്നൂര്‍ ആറാം രക്ത സാക്ഷിത്വദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രഭാതഭേരിയും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ജിജോ വരയാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ പരിപാടിക്ക് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട്, ബബില, ജോണ്‍സന്‍ തലപ്പുഴ, ഫൈസല്‍.ഇ, അഷ്‌ക്കര്‍ ചുങ്കം, രാജേഷ്, ഷാനവാസ്, അഭിഷേക് ഷാജി, ഇബ്രാഹിം, ഷറഫുദ്ധീന്‍, റംഷിദ് ചുങ്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Leave a Reply