December 14, 2024

മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനുള്ള ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഉടൻ അനുവദിക്കണം; എൻസിപി (എസ്) ജില്ലാ കമ്മിറ്റി

0
20240212 191901

കൽപ്പറ്റ: കേരളം കേന്ദ്രത്തിന് സമർപ്പിച്ച 620 കോടിയുടെ പാക്കേജ് കേന്ദ്ര ധനകാര്യ മന്ത്രി ബഡ്ജറ്റിൽ ഉൾപ്പെടുത്താത്തതിനാൽ വയനാട് പാക്കേജിന് പ്രാധാന്യം നൽകിക്കൊണ്ട് മനുഷ്യ–വന്യജീവി സംഘർഷം പരിഹരിക്കുന്നതിനുള്ള എമർജൻസി ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഉടൻ അനുവദിക്കണമെന്നും രാഹുൽ ഗാന്ധി എം പി പ്രശ്നപരിഹാരങ്ങൾക്ക് ഉടൻ ഇന്ത്യൻ പ്രസിഡണ്ടിനെയും പ്രധാനമന്ത്രിയെയും നേരിട്ട് കാണണമെന്നും എൻസിപി (എസ്) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടാൽ ഇന്ത്യയിലെ കോർപ്പറേറ്റുകളുടെ ലാഭവിഹിതത്തിന്റെ രണ്ട് ശതമാനം വരുന്ന ചാരിറ്റി ഫണ്ട് ആയ സിഎസ്ആർ ഫണ്ടുകൾ ഒരു പരിധിവരെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വയനാടിന് ഗുണകരമാകുമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കാട്ടാനയുടെ അക്രമത്തിൽ മരിച്ച പനച്ചിയിൽ അജീഷിന്റെ മരണത്തിൽ യോഗം നടുക്കവും ദുഃഖവും രേഖപ്പെടുത്തി. കാട്ടാനയുടെ അക്രമവുമായി ബന്ധപ്പെട്ട വീഴ്ചകൾ അന്വേഷിക്കണമെന്നും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സംവിധാനങ്ങൾ ഉടൻ വിപുലപ്പെടുത്തുവാനും എലിഫന്റ് സ്കോടും ടൈഗർ സ്കോടും കൂടുതൽ ജീവനക്കാരെയും സംവിധാനങ്ങളും ഒരുക്കി വിപുലപ്പെടുത്തുവാനും വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ നേരിൽ കണ്ട ഉടൻ നിവേദനം നൽകുവാനും യോഗം തീരുമാനിച്ചു.

 

യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു , സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, എൻജിഒ സംസ്ഥാന പ്രസിഡന്റ് സി ടി നളിനാക്ഷൻ, ജില്ലാ ബ്ലോക്ക് നേതാക്കളായ റെനിൽ കെ വി, ജോണി കൈതമറ്റം, എം കെ ബാലൻ , സലീം കടവൻ, പി സദാനന്ദൻ, എ പി ഷാബു, അഡ്വ: എം ശ്രീകുമാർ, മമ്മൂട്ടി എളങ്ങോളി, സൈമൺ സി എച്ച്, ജെയിംസ് മാങ്കുതേൽ, സി എം വത്സല, സുരേന്ദ്ര ബാബു , രാജൻ മൈക്കിൾ, റഫീഖ് ബത്തേരി , അനൂപ് ജോജോ, നൂറുദ്ദീൻ ടി പി, പി അശോകൻ, സുധീഷ് മുട്ടിൽ, മല്ലിക ആർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *