കർഷകർക്ക് വീട്ടുവളപ്പിലെ പച്ചക്കറി കൃഷി, പച്ചക്കറിയിലെ കീടരോഗ നിയന്ത്രണം: പരിശീലന പരിപാടി സംഘടിപ്പിച്ചു
നെന്മേനി: വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ട്രൈബൽ സബ്പ്ലാൻ പദ്ധതിയുടെ ഭാഗമായി പട്ടികവർഗ്ഗക്കാരുടെ ജീവിത ഉന്നമനത്തിനുവേണ്ടി സാങ്കേതിക ഇടപെടലിന്റെ ഭാഗമായി നെന്മേനി, മലങ്കരയിൽ വച്ച് കർഷകർക്ക് വീട്ടുവളപ്പിലെ പച്ചക്കറി കൃഷി, പച്ചക്കറിയിലെ കീടരോഗ നിയന്ത്രണം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ച് കർഷകർക്ക് പച്ചക്കറി തൈകളും ,ജൈവ കീടരോഗ നിയന്ത്രണ ഉപാധികളും ,സൂക്ഷ്മ മൂലക വളങ്ങളും വിതരണം ചെയ്തു. നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം, അസിസ്റ്റന്റ് പ്രൊഫസർ, അഷിത എം.ആർ അധ്യക്ഷയായി. ശ്രുതി കൃഷ്ണ, അഞ്ചു ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply