December 11, 2024

ബേലൂര്‍ മഘ്‌നയെ വെടിവെക്കാനുള്ള ഇന്നത്തെ ദൗത്യവും പരാജയം. ആകാശ ദ്യശ്യത്തിൽ മറ്റൊരു ആന കൂടെ …

0
20240213 211759

മാനന്തവാടി: കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ ബേലൂര്‍ മഘ്‌നയെ ഇന്നും ദൗത്യ സംഘത്തിന് മയക്ക് വെടിവെക്കാൻ കഴിഞ്ഞില്ല. അതേ സമയം ആകാശ ദ്യശ്യത്തിൽ ഈ ആനക്ക് സമീപത്തായി മറ്റൊരു ആനയെ കൂടെ കണ്ടത്തി. ഇത് ദൗത്യ സംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കും.

രാവിലെ തന്നെ ബേലൂര്‍ മഘ്‌നയെ മയക്ക് വെടി വെയ്ക്കുന്നതിനുള്ള ദൗത്യം ആരംഭിച്ചിരുന്നു. ഇരുമ്പു പാലം, ബേഗൂര്‍, മണ്ണുണ്ടി കോളനികള്‍ക്ക് അടുത്തുള്ള ബേഗൂര്‍ റിസര്‍വ് വനത്തില്‍ ആനയുടെ ലോക്കേഷന്‍ തിരിച്ചറിഞ്ഞിരുന്നു. പല ഗ്രൂപ്പുകളായി തിരിഞ്ഞ് തിരച്ചില്‍ നടത്തി. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിച്ചതില്‍ കോളര്‍ വച്ച ആനയുടെ സാന്നിധ്യം വ്യക്തമായെങ്കിലും മയക്കു വെടി വെക്കാനുള്ള അനുകൂല സാഹചര്യം ലഭിച്ചില്ലെന്ന് വനപാലകര്‍ വ്യക്തമാക്കി. ഈ ദൗത്യത്തില്‍ നാല് കുങ്കിയാനകളെയും നോര്‍ത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, ആര്‍ ആര്‍ ടി നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത്, ആര്‍ ആര്‍ ടി മണ്ണാര്‍ക്കാട്, ആര്‍ ആര്‍ ടി കോഴിക്കോട് എന്നിവരടക്കമുള്ള 200 ഓളം വനം വകുപ്പ് ജീവനക്കാര്‍ ദൗത്യത്തില്‍ പങ്കെടുത്തു. മുന്‍കരുതല്‍ ഭാഗമായി ഈ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നതിനായി അനൗണ്‍സ്‌മെന്റ് നല്‍കുകയും ചെയ്തു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹവുമുണ്ടായിരുന്നു. നിലവിലുള്ള ദൗത്യ സംഘത്തോടൊപ്പം പെരിയാര്‍ കടുവ സങ്കേതത്തിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിറനറി ഓഫീസര്‍ ഡോ.അനുരാജും പങ്കെടുത്തു.നാലാം ദിനം പൂർത്തിയാവുന്ന തിരച്ചിൽ വനപാലകരുടെയിടയിൽ പ്രതിസന്ധി തീർക്കുക

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *