December 14, 2024

സ്മാര്‍ട്ടാകാന്‍ ഹരിതകര്‍മ്മസേന; ത്രിദിന പരിശീലനം നടത്തി

0
20240214 205438

 

കൽപ്പറ്റ: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കിലയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിച്ചു. ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന പരിശീലനം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി പൗലോസ് അധ്യക്ഷത വഹിച്ചു. കെ.എസ്.ഡബ്ള്യു.എം.പി ജില്ലാ സോഷ്യല്‍ എക്സ്പേര്‍ട്ട് ഡോ സൂരജ് പദ്ധതി വിശദീകരണം നടത്തി. കിലയുടെ റിസോഴ്സ് പേഴ്സണ്‍മാരായ പി.എ തോമസ്, പി.സി ജോസഫ്, ജുബൈര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.കെ സജീവ്, കെ.സി ഷീബ, എ.എസ് ഹാരിസ് എന്നിവര്‍ ക്ലാസെടുത്തു. മാലിന്യ ശേഖരണം, തരംതിരിക്കല്‍, ഉറവിട ജൈവമാലിന്യ സംസ്‌ക്കരണം, ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍, മാലിന്യ പരിപാലന നിയമങ്ങള്‍, സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍, വരുമാനം മെച്ചപ്പെടുത്തല്‍, സംരംഭകത്വ സാധ്യതകള്‍, മികച്ച ആശയവിനിമയം, ലിംഗനീതിയും തൊഴിലിലെ അന്തസ്സും ഉറപ്പു വരുത്തല്‍, ഹരിത മിത്രം ആപ്പിന്റെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ത്രിദിന പരിശീലനത്തില്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *