വയനാടിൻ്റെ പ്രശ്നങ്ങൾ ; മാനന്തവാടി രൂപത നിവേദനം നൽകി
മാനന്തവാടി:പയ്യമ്പള്ളി ചാലിഗദ്ദയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് സന്ദര്‍ശിച്ചു. പാര്‍ട്ടി നേതാക്കളായ കെ.പി. മധു, ടി.പി. ജയചന്ദ്രന്‍, കെ.ശ്രീനിവാസന്‍, എം.കെ.ജോര്‍ജ് അഡ്വ.അമൃത്‌രാജ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. അജീഷിന്റെ കുടുംബാംഗങ്ങളെ കൃഷ്ണദാസ് ആശ്വസിപ്പിച്ചു.പിന്നീട് മാനന്തവാടിയില്‍ രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.വയനാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ട വിഷയങ്ങള്‍ ബിഷപ് ജോസ് പൊരുന്നേടം അവതരിപ്പിച്ചു. കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നതടക്കം 11 നിര്‍ദേങ്ങളടങ്ങിയ നിവേദനം കൃഷ്ണദാസിന് ബിഷപ് കൈമാറി. രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, ഫിനാന്‍സ് ഓഫീസര്‍ ഫാ.ജോസ് കൊച്ചറക്കല്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ സാലു ഏബ്രാഹം മേച്ചേരില്‍, ഫാ.നോബിള്‍ തോമസ് പാറക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Leave a Reply