ലഹരി വിരുദ്ധ പാര്‍ലമെന്റും ക്ലാസും നടത്തി
പനമരം: ലഹരിമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ പാര്‍ലമെന്റും അമ്മമാര്‍ക്കായി ക്ലാസും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ അധ്യക്ഷത വഹിച്ചു. കെ.ടി. സുബൈര്‍, എം.കെ. രമേഷ്‌കുമാര്‍, കെ.പി. ഷിജു, ഷീജ ജയിംസ്, മുംതാസ് എന്നിവര്‍ പ്രസംഗിച്ചു. ഡിഇഒ ആര്‍.കെ. ശരത്ചന്ദ്രന്‍ സ്വാഗതവും ലഹരിമുക്ത നവകേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബിജിഷ നന്ദിയും പറഞ്ഞു.
Leave a Reply