May 20, 2024

സായാഹ്നങ്ങളിൽ സംഗമിക്കാൻ കൾച്ചറൽ ഹബ് കേന്ദ്രനിലയം 

0
20240215 202543

കൊമ്മയാട്: ഒരുമിച്ചിരിക്കാനും വിശേഷങ്ങൾ പറയാനും ആഘോഷ ദിവസങ്ങൾ ഭംഗിയാക്കാനും സായാഹ്നങ്ങളിൽ സംഗമിക്കാനും കൾച്ചറൽ ഹബ് കേന്ദ്ര നിലയം യഥാർഥ്യമായ സന്തോഷത്തിലാണ് വേലൂക്കര പട്ടികവർഗ്ഗ ഊര് നിവാസികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ 10 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കൽച്ചറൽ ഹബ് കേന്ദ്രത്തിന്റെ സമർപ്പണം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നാട മുറിച്ച്കൊണ്ട് നിർവഹിച്ചു.

സമർപ്പണത്തോടനുബന്ധിച്ചു നടന്ന പൊതുപരിപാടി മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ

വാർഡ് മെമ്പർ തോമസ് പൈനാടത്ത് അധ്യക്ഷത വഹിച്ചു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

 

 

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ.കെ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ പി.എ അസീസ്,സ്മിത ജോയ്, രമേശൻ സി.വി,ടി.ഒ ഷെല്ലി, പി.രാമചന്ദ്രൻ, ജോസ് എ.വി തുടങ്ങിയവർ സംസാരിച്ചു.

നിലയത്തിന് സ്ഥലം സൗജന്യമായി വിട്ടുനൽകിയ സജി എന്നയാളെ ചടങ്ങിൽ ആദരിച്ചു.

പരിപാടിയോടനുബന്ധിച്ചു ഊര് നിവാസികൾക്ക് മുഴുവൻ പായസ വിതരണവും നടത്തി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *