വയനാട്ടിൽ ഹർത്താൽ ആരംഭിച്ചു.
കൽപ്പറ്റ:വന്യജീവിആക്രമണം മൂലം നിരന്തരമായി മനുഷ്യജീവൻ നഷ്ടമാകുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. ,എൽ.ഡി.എഫ്, ബി.ജെ.പി നടത്തുന്ന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു
വരെയാണ് ഹർത്താൽ.
വിവിധ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഇന്നലെ ‘കാട്ടാന ആക്രമണത്തിൽ മരിച്ച വെള്ളച്ചാലിൽ പോളിൻ്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.കുടുംബത്തിന് അർഹമായ നഷ്ട പരിഹാരവും ജോലിയുമാണ് സമരക്കാരുടെ ആവശ്യം.
Leave a Reply