കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ വീടുകൾ സന്ദർശിച്ച് രാഹുൽ ഗാന്ധി എം പി
പുൽപ്പള്ളി : കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ വീടുകളിൽ രാഹുൽ ഗാന്ധി എം പി രാവിലെ എത്തി. പടമല പനച്ചിയിൽ അജീഷിൻ്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം പുൽപള്ളി പാക്കത്തെ പോളിൻ്റെ വീട്ടിലുമെത്തി. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. രാവിലെ ഏഴരയോടെയാണ് രാഹുൽ അജീഷിൻ്റെ വീട്ടിലെത്തിയത്. ഇരുപത് മിനിറ്റോളം അദ്ദേഹം വീട്ടുകാരുമായി സംസാരിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, എം.എൽ.എമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. അജീഷിൻ്റെ വീട്ടിൽ നിന്ന് ഇറങ്ങിയ രാഹുലിനോട് നാട്ടുകാർ സംസാരിച്ചു.സർക്കാരിൽ സമ്മർദം ചെലുത്താമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകി. കൽപ്പറ്റ ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുത്ത ശേഷമാകും രാഹുൽ ഗാന്ധി അലഹബാദിലേക്ക് മടങ്ങുക. ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവച്ച ശേഷമാണ് രാഹുൽ, വയനാട്ടിലേക്കെത്തുന്നത്.
Leave a Reply