ഫ്ലൈ ഹൈ പഠനയാത്ര ഉദ്ഘാടനം ചെയ്തു
ബത്തേരി : ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക വർഗ വിദ്യാർത്ഥികളുടെ മത്സര പരീക്ഷാ പരിശീലനം നൽകുന്നതിന് ആരംഭിച്ച ഫ്ലൈ ഹൈ പദ്ധതിയിൽ ഉൾപ്പെടുന്ന നാലു മുതൽ ആറുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനയാത്ര വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വിമാനത്താവളം , ബേപ്പൂർ ബോട്ട് യാത്ര , മെഡികൽ കോളേജ് , നക്ഷത്ര ബംഗ്ലാവ് , ബീച്ച് എന്നീ സ്ഥലങ്ങളിലാണ് വിദൂരവും ദുർഘടവും മായ പട്ടിക വർഗ സങ്കേതങ്ങളിൽ താമസിക്കുന്ന 26 പ്രാക്തന ഗോത്ര വർഗകുട്ടികൾ അടക്കം 42 പേർ യാത്ര പോകുന്നത്. അധ്യാപകർ , രക്ഷിതാക്കൾ , ഊരു കൂട്ട വോളണ്ടിയേർസ് എന്നിവർ യാത്രയെ അനുഗമിക്കുന്നുണ്ട്.
Leave a Reply