കസ്തൂര്‍ബാ ഗാന്ധി അനുസ്മരണം നടത്തി
കല്‍പ്പറ്റ:- കേരള പ്രദേശ് വനിതാ ഗാന്ധിദര്‍ശന്‍ വേദിയുടെ ആഭിമുഖ്യത്തില്‍ കസ്തൂര്‍ബാ ഗാന്ധി അനുസ്മരണം നടത്തി.മഹാത്മജിയുടെ സമര പന്ഥാവില്‍ താങ്ങും തണലുമായി നിന്ന കസ്തൂര്‍ബാജിയുടെ എണ്‍പതാമത് ചരമ വാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ അനുസ്മരണ സമ്മേളനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കെപിസിസി അംഗവുമായ കെ ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു.
അധസ്ഥിതരുടെയും പിന്നോക്ക ജാതിക്കാരുടെയും സാമൂഹ്യ ഉന്നതിക്കും അവര്‍ അനുഭവിച്ച ഉച്ചനീചത്വങ്ങള്‍ക്കെതിരെയും ദേശീയ പ്രസ്ഥാനത്തോടൊപ്പം അക്ഷീണം പ്രവര്‍ത്തിച്ച ധീര വനിതയായിരുന്നു കസ്തൂര്‍ബാ ഗാന്ധി എന്ന് യോഗം അനുസ്മരിച്ചു. ഇത്തരത്തിലുള്ള ദേശീയ നേതാക്കളുടെ ഓര്‍മ്മകള്‍ പുതിയ തലമുറകളിലേക്ക് കൈമാറേണ്ടത് ഗാന്ധിയന്‍ സംഘടനകളുടെ കടമയും ഉത്തരവാദിത്വവും ആണെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ ഊന്നി പറഞ്ഞു. യോഗത്തില്‍ വനിതാ ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ചെയര്‍ പേഴ്‌സണ്‍ ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഒ. വി അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാ ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ വിലാസിനി കെ ജി, നജീബ് കരണി, ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ ഇ.വി. അബ്രഹാം, ഗിരിജാ സതീഷ്, രമേശ് മാണിക്യന്‍, ആയിഷ പള്ളിയാല്‍, ഗിരിജ മോഹന്‍ദാസ്, ബിന്ദു ഒ ജെ, ബീന സജി, ഷൈല ജീസസ്, എം.അംബുജം, രശ്മി കോട്ടത്തറ
Leave a Reply