സഹോദരിയുടെ ഭര്‍ത്താവിനെ കമ്പികൊണ്ടടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍.
മീനങ്ങാടി: വീട്ടില്‍ അതിക്രമിച്ചു കയറി സഹോദരിയുടെ ഭര്‍ത്താവിനെ കമ്പികൊണ്ടടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. മീനങ്ങാടി ചെണ്ടക്കുനി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലീം(52), അബ്ദുള്‍ സലാം(48), അബ്ദുള്‍ ഷെരീഫ്(44) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മീനങ്ങാടി ചെണ്ടക്കുനി സ്വദേശിയായ എം. അസീസിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ19 ന് രാത്രിയാണ് സംഭവം. ഭാര്യയുമായി വഴക്കുണ്ടാക്കിയതിന്റെ വിരോധത്തിലാണ് അക്രമമെന്ന് അസീസ് നല്‍കിയ പരാതിയില്‍ പറയുന്നു. അസീസിനെ കമ്പിവടികൊണ്ടും ടയര്‍ കൊണ്ടും പുറത്തും വലതുകൈ ഷോള്‍ഡറിനും തലക്കും മൂക്കിനും ക്രൂരമായി മര്‍ദിച്ചു. വാരിയെല്ല് പൊട്ടി ഗുരുതര പരിക്കേറ്റ അസീസ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Leave a Reply