ഡബ്ള്യു ടി എ ടൂറിസം സംരക്ഷണ ധർണ്ണ 29 ന് കൽപ്പറ്റയിൽ.
കൽപ്പറ്റ:ടൂറിസം മേഖലയിലെഅനാവശ്യ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കണമെന്നുമാവശ്യപ്പെട്ടു വയനാട് ടൂറിസം അസോസിയേഷൻ ഫെബ്രുവരി 29ന് കളക്ടറേറ്റിലേക്ക് ടൂറിസം സംരക്ഷണ മാർച്ചും ധർണ്ണയും നടത്തും.
ഉദ്യോഗസ്ഥ ലോബിയുടെ താലപര്യങ്ങൾക്കു വഴങ്ങി ജില്ലയിലെ ടൂറിസം മേഖലയെ തകർക്കാനുള്ള നീക്കത്തിൽ നിന്നും അധികാരികൾ പിന്മാറണമെന്ന് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സൈതലവി കെ പി, ജില്ലാ സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ ട്രഷർ സൈഫുള്ള വൈത്തിരി,അൻവർ മേപ്പാടി, അബ്ദു റഹ്മാൻ, ബാബു ത്രീ റൂട്ട്,വർഗീസ് എ ഓ, മനോജ് മേപ്പാടി, വേണുഗോപാൽ, പ്രബിത ചുണ്ടേൽ, സുമ പള്ളിപ്രം,പ്രദീപ് അമ്പലവയൽ,മുനീർ കാക്കവയൽ, സുബി പ്രേം,സജി മാളിയെക്കൽ, പട്ടു വിയ്യനാടൻ, ജോസ് മേപ്പാടി,സനീഷ് മീനങ്ങാടി, ഗോവിന്ദരാജ്,പി ജെ മാത്യു, രഘുനാഥൻ മാനന്തവാടി, ശശി മാഷ്,ദിനേശ് കുമാർ സംസാരിച്ചു.
Leave a Reply