കേന്ദ്ര ഫണ്ട് എന്ത് ചെയ്‌തെന്ന് വനംമന്ത്രി വ്യക്തമാക്കണമെന്ന് എം.എല്‍.എമാര്‍
കല്‍പ്പറ്റ: വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ കേന്ദ്ര ഫണ്ട് ഉണ്ടെന്ന് കേന്ദ്ര മന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തില്‍ ഈ തുക എന്ത് ചെയ്‌തെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന വനംമന്ത്രി തയ്യാറാകണമെന്ന് എം.എല്‍.എമാരായ ടി. സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇതില്‍ ഒരു രൂപ പോലും വയനാട്ടില്‍ നല്‍കിയിട്ടില്ല. ഈ തുക നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. മരിച്ചവരുടെ കുടുംബത്തിന് ധന സഹായ വിതരണത്തില്‍ ആശയ വ്യക്തതയില്ല. 10 ലക്ഷം രൂപ കേന്ദ്രമാണ് നല്‍കുന്നതെന്ന് കേന്ദ്രവും സംസ്ഥാനമാണ് ഫണ്ട് നല്‍കുന്നതെന്ന് ഉദ്യോഗസ്ഥരും അവകാശപ്പെടുകയാണ്. അങ്ങിനെ എങ്കില്‍ കേന്ദ്ര ഫണ്ടായ 10 ലക്ഷം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Leave a Reply