നടീല്‍ ഉത്സവം നടത്തി
തിരുനെല്ലി : അന്യംനിന്നു പോകുന്ന പാരമ്പര്യ ഭക്ഷ്യ ധാന്യങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തില്‍ ചെറുധാന്യങ്ങളുടെ നടീല്‍ ഉത്സവമായ ‘ശിഗ്‌റ’സംഘടിപ്പിച്ചു. എടയൂരില്‍ നടത്തിയ നടീല്‍ ഉത്സവം ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ദായകമായ ചെറുധാന്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സംരംഭ സാധ്യതകള്‍ വര്‍ധിപ്പിക്കണമെന്നും,പഞ്ചായത്തിലെ മറ്റുവാര്‍ഡുകളിലേക്കും കൃഷി വ്യാപിപ്പിക്കണമെന്നും എം.എല്‍.എ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്റെയും ആദിവാസി സമഗ്ര പദ്ധതിയുടെയും ഭാഗമായി മൂന്ന് ഏക്കറിലാണ് ചാമ, കമ്പ്, റാഗി, വരഗ്, പനവരഗ് എന്നീ ചെറുധാന്യങ്ങള്‍ കൃഷി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റുക്കിയ സൈനുദ്ദീന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ ഹരീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ പി ബിന്ദു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. സൗമിനി, ആദിവാസി സമഗ്ര പദ്ധതി കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍ ജനപ്രതിനിധികള്‍,സിഡിഎസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply