വനിതാ കമ്മിഷന്‍ അദാലത്ത് നടത്തി
കൽപ്പറ്റ : വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ രണ്ട് പരാതികള്‍ തീര്‍പ്പാക്കി. കുടുംബ പ്രശ്നം, ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. മൂന്ന് പരാതികളില്‍ കമ്മിഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അദാലത്തില്‍ ലഭിച്ച 30 പരാതികളില്‍ 25 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. അഡ്വ. മിനി മാത്യൂസ്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
Leave a Reply