വാരാമ്പറ്റ മഖാം ഉറൂസ്; സ്വാഗത സംഘം രൂപീകരിച്ചു.
വാരാമ്പറ്റ: ജില്ലയിലെ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വാരാമ്പറ്റയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അലിഅക്ബർ ദഹ്ലവി(റ)വിന്റെ ഈ വർഷത്തെ ഉറൂസ് മുബാറക് ഏപ്രിൽ 21ന് നടത്താൻ തീരുമാനിച്ചു.സ്വാഗതസംഘം ചെയർമാനായി കമ്പ അബ്ദുള്ളയെയും കൺവീനറായി കണ്ണാടി മജീദിനെയും ട്രഷററായി പോള പോക്കർഹാജിയെയും തിരഞ്ഞെടുത്തു.യോഗത്തിൽ സയ്യിദ് ശിഹാബുദ്ധീൻ ഇബിച്ചിക്കോയതങ്ങൾ,ഇബ്രാഹിംഫൈസി പേരാൽ,പി.എ ആലിഹാജി ,ഏ.സി മാഹിൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply