വയനാട് പരിവാർ മാനന്തവാടി ബ്ലോക്ക് സമ്മേളനം നടത്തി.
മാനന്തവാടി : ബൗദ്ധിക പരിമിതികൾ ഉള്ളവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ വയനാട് പരിവാറിന്റെ മാനന്തവാടി ബ്ലോക്ക് സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് വേണ്ടി ഏറ്റെടുത്ത പദ്ധതികളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.
വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും, കർഷകരുടെ ഡൽഹി മാർച്ചിനിടെ ജീവൻ നഷ്ടപ്പെട്ട കർഷകരുടെയും അകാല നിര്യാണത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.
ബയോ ടോയ്ലറ്റ് ആയും ഉപയോഗിക്കാവുന്ന ഇലക്ട്രിക് വീൽചെയർ രൂപകൽപ്പന ചെയ്ത മാനന്തവാടി എംജിഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികൾ ആയ മിൻഹാ ഫാത്തിമ, നിനിഷഫാത്തിമ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. പ്രളയത്തിൽ നാശനഷ്ടങ്ങൾ നേരിട്ട ഭിന്നശേഷി കുടുംബങ്ങൾക്ക് പരിവാർ ധനസഹായവും വിതരണം ചെയ്തു.
ബിന്ദു രഘു അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് പരിവാർ ജില്ലാ പ്രസിഡണ്ട് ടി കെ തോമസ് വൈദ്യർ, ജില്ലാ സെക്രട്ടറി ടി ഇ ബെന്നി, ലിൻഡ ഫ്രാൻസിസ്, പിടി ഇബ്രാഹിം, വിലാസിനി പ്രകാശൻ, സിബി ജോസ്, മിന്ഹാ ഫാത്തിമ എന്നിവർ സംസാരിച്ചു.
Leave a Reply