ജനമൈത്രി സമിതി അംഗങ്ങൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു
പനമരം: വയനാട് ജില്ലാ പോലീസിന്റെയും ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ജനമൈത്രി പോലീസ് സമിതിയംഗങ്ങൾക്ക് പനമരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ ജനമൈത്രി പോലീസ് അസി. നോഡൽ ഓഫീസർ കെ എം ശശിധരൻ അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. എം.വി. പളനി നിർവഹിച്ചു. പരിപാടിയിൽ പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.എം. ആസ്യ മുഖ്യാതിഥിയായി. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാദിർ തലപ്പുഴ വിഷയാവതരണവും സംശയ ദൂരീകരണവും നടത്തി. പനമരം എസ്.ഐ. എൻ. കെ. ദാമോദരൻ, പി. അസൈനാർ, ഷാജൻ ജോസ്, ടി.വി. രാജൻ, പ്രഭാകരൻ നായർ, അജിത്ത്, മഹമൂദ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply