May 20, 2024

തൊഴിലാളി സംഘടനകൾ മാഫിയ സംഘങ്ങളായി മാറുന്നു. എസ്.ഡി.റ്റി.യു. 

0
20240227 175643

 

പനമരം :- രാജ്യത്ത് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനെന്ന പേരിൽ രൂപീകൃതമായ തൊഴിലാളി സംഘടനകൾ ഭരണവർഗ്ഗത്തിൻ്റെ റാൻമൂളികളും മുതലാളിമാരുടെ ക്വട്ടേഷൻ സംഘങ്ങളുമായ് മാറിയിരിക്കയാണെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം പറഞ്ഞു. പനമരം വ്യാപാരഭവനിൽ എസ്.ഡി.റ്റി.യു വയനാട് ജില്ലാ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ തോട്ടം തൊഴിലാളികളുടെ വിദ്യാഭ്യാസ പുരോഗതിയും ആരോഗ്യ പരിരക്ഷയും ക്ഷേമപദ്ധതികളും തൊഴിലാളി സംഘടനകൾക്ക് അജണ്ടയല്ലാതായി മാറിയിരിക്കുന്നു. തൊഴിൽ മേഖലയിലെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുന്നതിൽ മുതലാളിമാരേക്കാൾ   ഐക്യപ്പെടുന്നത് തൊഴിലാളി സംഘടനകളാണ്. മുപ്പത്തിരണ്ട് വർഷമായ് തോട്ടം തൊഴിലാളികൾക്ക് ലഭിക്കേണ്ട രണ്ട് പൈസ ഡി.എ കൊടുത്തു തീർക്കണമെന്ന് ലേബർ കമ്മീനോട് ആവശ്യപ്പെടാൻ പോലും തൊഴിലാളി സംഘടനകൾ തയ്യാറാവുന്നില്ല. ഈ വർഗ്ഗവിരുദ്ധ ഐക്യപ്പെടലിനെതിരെ ഒരു സ്വതന്ത്ര തൊഴിലാളിപക്ഷ മുന്നേറ്റം രാജ്യത്ത് വളർന്ന് വരേണ്ടതുണ്ട്.  അദ്ദേഹം പറഞ്ഞു.

 

വി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലീം കാരാടി, സംസ്ഥാന സമിതിയംഗം ഇസ്മാഈൽ കമ്മന സംസാരിച്ചു. പി.കെ നൗഫൽ സ്വാഗതവും പി.സൈദ് നന്ദിയും പറഞ്ഞു. നൗഫൽ പി.കെ, ജില്ലാ പ്രസിഡൻ്റ്

എം.ടി കുഞ്ഞബ്ദുല്ല ജില്ലാ ജനറൽ സെക്രട്ടറി

വി മുഹമ്മദലി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *