കഞ്ചാവുമായി യുവാവിനെ പിടികൂടി
പുല്‍പ്പള്ളി: 100 ഗ്രാം കഞ്ചാവുമായി സ്‌കൂളിന് മുമ്പിലെ റോഡില്‍ നിന്ന യുവാവിനെ പിടികൂടി. ബത്തേരി, കൊളഗപ്പാറ തകിടിയില്‍ വീട്ടില്‍ ടി.ആര്‍. ദീപു(34)വിനെയാണ് എസ്.ഐ സി.ആര്‍. മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് പെരിക്കല്ലൂര്‍ സ്‌കൂളിന് മുന്‍വശത്തെ ബസ് വെയ്റ്റിങ് ഷെഡിന് സമീപം വെച്ച് പിടികൂടിയത്. ഇയാളുടെ കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. എസ്.സി.പി.ഒ ജോജോ, സി.പി.ഒ പി.എസ്. വിജിത മോള്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Leave a Reply