April 18, 2024

വയനാട്ടിൽ 154 കടുവകൾ; ചിത്രങ്ങൾ കിഫ പുറത്തുവിട്ടു.

0
Img 20240228 085907

 

കൽപ്പറ്റ: വയനാട്ടിൽ 154 കടുവകളുണ്ടന്ന തെളിവുകളുമായി കിഫാ. ഇവരുടെ ഫേസ് ബുക്ക് പേജിലാണ് ചിത്രങ്ങൾ സഹിതം പുറത്ത് വിട്ടിരിക്കുന്നത്.
77 കടുവയെ ഉള്ളൂവെന്നും കിഫ ഒരു കടുവയുടെ രണ്ട്‌ വശങ്ങളിൽ നിന്നുമുള്ള ഫോട്ടോ കണ് 154 കടുവകൾ ആണ് എന്ന് പ്രചരിപ്പിക്കുകയാണന്നുമുള്ള വാദത്തിനിടെയാണ് ഓരോ കടുവയുടെയും ഐഡി നമ്പറും ചിത്രങ്ങളും ചേർത്ത് ഫേസ് ബുക്ക് പേജിൽ പ്രസിദ്ധപ്പെടുത്തിയത് ‘

കിഫയുടെ ഫേസ് ബുക്ക് പേജിൽ നിന്നുമുള്ള ത്.

????????
കിഫ ചെയർമാൻ അലക്സ്‌ ഒഴുകയിൽ ചാനൽ ചർച്ചയിൽ പറയുന്ന കടുവയുടെയും ആനയുടെയും കണക്കുകൾ ശരിയല്ല എന്ന് പറഞ്ഞുകൊണ്ട് പ്രസൂൺ കിരൺ എന്ന വ്യക്തി ഒരു പോസ്റ്റ് ഇട്ടിരുന്നു. കിഫ സാധാരണ ഗതിയിൽ വിവരക്കേടുകൾക്കു മറുപടി കൊടുക്കാറില്ല , കമന്റ് ബോക്സ് പൂട്ടി വെച്ച് ഇടുന്ന ആത്മരതികൾക്കു തീരെ മറുപടി കൊടുക്കാറില്ല. അതുകൊണ്ടു തന്നെ പ്രസൂണിൻറെ ആദ്യത്തെ പോസ്റ്റ് ഞങ്ങൾ അവഗണിച്ചു തള്ളിയതായിരുന്നു .

പക്ഷെ ഇന്ന് വീണ്ടും പുതിയ പോസ്റ്റുമായി വന്നു കിഫ പറഞ്ഞ വയനാട്ടിലെ 154 കടുവകളുടെ ഫോട്ടോ പുറത്തു വിടണം എന്നും ശരിക്കും 77 കടുവയെ ഉള്ളൂ എന്നും കിഫ ഒരു കടുവയുടെ രണ്ട്‌ വശങ്ങളിൽ നിന്നുമുള്ള ഫോട്ടോ കണ്ടു 154 കടുവകൾ ആണ് എന്ന് പ്രചരിപ്പിക്കുകയാണ് എന്നതുമാണ് ഇന്നത്തെ വെളിപാട്. പ്രസുവണ്ണൻ അടിക്കുന്ന സാധനത്തിന് എല്ലാ വിധ ബഹുമാനവും നൽകിക്കൊണ്ട് തന്നെ കിഫ പറഞ്ഞ വയനാട്ടിലെ 154 കടുവകളുടെ ID നമ്പർ സഹിതം 2 ചിത്രങ്ങൾ വീതം കിഫ ഈ പോസ്റ്റിൽ പുറത്തു വിടുന്നു.

ഇനി കിഫ പുറത്തുവിടുന്ന പോട്ടം വിശ്വസിക്കാത്തവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി NTCA യുടെ ഡാറ്റാബേസിലുള്ള 154 കടുവകളുടെ പോട്ടം കണ്ടു വിശ്വസിക്കാവുന്നതാണ്. 2018 ലെ ദേശീയ കടുവ സെസൻസസിന്റെ അടിസ്ഥാനത്തിൽ 2020 ഇൽ NTCA പുറത്തുവിട്ടിരിക്കുന്ന ഫോട്ടോ ആൽബം ആണിത് . ഇതിൽ പേജ് നമ്പർ 120 -126 ഇൽ വയനാട്ടിലെ 154 കടുവകളുടെ ചിത്രങ്ങൾ കാണാം.
https://ntca.gov.in/assets/uploads/Reports/AITM/Status_Tigers_India_2018_Album.pdf

പ്രസുൻ ആവശ്യപ്പെട്ടത്‌ വയനാട്ടിലെ മാത്രം കടുവകളുടെ ചിത്രങ്ങൾ ആണെങ്കിലും കിഫക്കാർ വിശാല ഹൃദയർ ആയതുകൊണ്ട് ഇന്ത്യയിലെ മുഴുവൻ കടുവകളുടെയും പോട്ടം ഇതോടൊപ്പം പുറത്തു വിടുകയാണ്.

വയനാടിനോട് ചേർന്ന് കിടക്കുന്ന ബന്ദിപ്പൂരിലെ 151 കടുവകളുടെ പോട്ടം 91 ആം പേജ് മുതലും നാഗർഹോളയിലെ 163 കടുവകളുടെ പോട്ടം 108 പേജ് മുതലും കാണാം. ഇനി കേരളത്തിൽ വയനാടിന് പുറത്തുള്ള കടുവകളുടെ പോട്ടം വേണ്ടവർ 115 -120 പേജുകൾ നോക്കുക. ഇനി ഇന്ത്യയിലെ മുഴുവൻ കടുവകളുടെ പോട്ടം വേണ്ടവർ രണ്ടാമത്തെ പേജ് മുതൽ നോക്കുക.

ഇനിയിപ്പോ NTCA യുടെ കണക്കും പൊട്ടവും ഒന്നും നമുക്ക് പറ്റില്ല മറിച്ചു തോൽപ്പെട്ടി ദാസൻഘട്ട വഴി ജീപ്പ് ഓടിക്കുന്ന ടാക്സി ഡ്രൈവർമാർ 154 കടുവകളെ കണ്ടതായി സ്ഥിരീകരിച്ചാൽ മാത്രമേ പ്രസുൻ വിശ്വസിക്കുകയുള്ളൂ എങ്കിൽ ഞങ്ങൾ തോൽവി സമ്മതിക്കുന്നു.

ഇനി വയനാട്ടിലെ കടുവകൾ കർണാടകയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും ടൂർ വരുന്നതാണ് എന്ന വാദം. അവിടെയുള്ള കടുവകളുടെ ID യും പൊട്ടവും വേറെ വേറെ തന്നെ കൊടുത്തിട്ടുണ്ട്. ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ കാണുന്ന കടുവകളെ അവയെ ഏറ്റവും കൂടുതൽ തവണ കണ്ട സ്ഥലം ഹോം റേഞ്ച് ആയി പരിഗണിച്ചു അതാതു സംസ്ഥാനങ്ങളിലെ അതാതു സങ്കേതങ്ങളുടെ കണക്കിൽ ഉൾപ്പെടുത്തും. കടുവകളെ അവയുടെ വരകൾ (stripes) നോക്കിയാണ് തിരിച്ചറിയുന്നത്. മനുഷ്യന്റെ ഫിംഗർ പ്രിന്റ് പോലെ കടുവകളുടെ വരയും യൂണിക് ആണ്. NTCA യുടെ ഫോട്ടോ ആൽബത്തിൽ കൊടുത്തിട്ടുള്ള എല്ലാ കടുവകളും ശരീരത്തിലെ വരകളുടെ അടിസ്ഥാനത്തിലോ പഗ് മാർക്കിന്റെ അടിസ്ഥാനത്തിലോ തിരിച്ചറിഞ്ഞിട്ടുള്ള വേറെ വേറെ കടുവകളാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ കടുവകൾ കർണ്ണാടകക്കു പോകുന്നതും അവിടുന്ന് ഇങ്ങോട്ടു വരുന്ന കഥയുമൊക്കെ പറഞ്ഞു സ്വയം പൊട്ടനാകുന്നത് നിർത്തുക.

ഇനി 2022 ഇൽ കടുവകളുടെ എണ്ണം കുറഞ്ഞ കണക്കിലേക്കു വരാം. 2022 ഇൽ വയനാട്ടിൽ 80 കടുവകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവിടെ മെത്തഡോളജിയുലുണ്ടായ വ്യത്യാസം പരിഗണിക്കേണ്ടതുണ്ട്. 2018 ഇൽ വയനാട് ലാൻഡ്‌സ്‌കേപ്പിൽ 312 ക്യാമെറകൾ ഉപയോഗിച്ചപ്പോൾ 2022 ഇൽ ക്യാമെറകൾ 281 ആയി കുറച്ചു (10 ശതമാനം കുറവ്). 2018 ഇൽ ട്രാപ് nights 11390 ആയിരുന്നത് 2022 ഇൽ 9655 ആയി കുറച്ചു (15 ശതമാന കുറവ്).

ക്യാമെറകളും ട്രാപ് നെറ്റുകളും കുറച്ചാൽ സ്വാഭാവികമായും കടുവകളുടെ എണ്ണവും കുറയും. അതുപോലെ തന്നെ ക്യാമെറകൾ വെച്ചത് മുഴുവനും കാട്ടിനുള്ളിലാണ്. ഇപ്പോൾ ബത്തേരി, പുൽപള്ളി മുള്ളൻകൊല്ലി പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ സ്ഥിര താമസമാക്കിയിരിക്കുന്ന കടുവകൾ എണ്ണത്തിൽ പെട്ടിട്ടില്ല. അതോടൊപ്പം തന്നെ വായനാടിനോട്‌ ചേർന്ന് കിടക്കുന്ന നഗർഹൊളെ , ബന്ദിപ്പുർ, മുദുമലൈ എന്നീ മൂന്നു സങ്കേതങ്ങളിൽ മാത്രം 53 കടുവകളുടെ വർധനവാണ് 2022 ഇൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപ്പോൾ വയനാട്ടിൽ കുറഞ്ഞ കണക്കു നാലായി മടക്കി പോക്കറ്റിൽ വെക്കുക.

ഇനി ഡെന്സിറ്റിയിലേക്കു വരാം. വയനാട് ലാൻഡ്‌സ്കേപ്പിന്റെ ഭാഗമായി ക്യാമെറകൾ വെച്ചത് 85 – 90 ശതമാനവും വയനാട് വന്യജീവി സങ്കേതത്തിലും, ബാക്കി 10-15 ശതമാനം വയനാട് നോർത്ത് , സൗത്ത് ഡിവിഷനുകൾ, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ വളരെ ചുരുക്കം സ്ഥലങ്ങളിലും മാത്രമാണ് . വയനാട് വന്യജീവി സങ്കേതത്തിന്റെ വിസ്തീർണ്ണമായ 344 SQKM റിന്റെ കൂടെ 15 ശതമാനം കൂട്ടിയാൽ വിസ്തീർണ്ണം 396 SQKM ആണ്.

എന്നാൽ വയനാട് ലാൻഡ്‌സ്‌കേപ്പിൽ കടുവ ഡെന്സിറ്റി കണക്കു കൂട്ടാൻ എടുത്തിരിക്കുന്ന വിസ്തീർണ്ണം 2022 ഇൽ 2475 SQKM ആണ് . വയനാട് ജില്ലയുടെ മൊത്തം വിസ്തീർണ്ണം 2132 SQKM മാത്രമെ ഉളളൂ. ഇങ്ങനെ 396 SQKM കാട്ടിൽ കടുവ സെൻസസ് നടത്തി നാട്ടുകാരുടെ സ്ഥലം കൂടി ഉൾപ്പെടുത്തി മൊത്തം ഏരിയ 2475 SQKM ആയി കൂട്ടി കാണിച്ചിട്ടാണ് ഡെന്സിറ്റി കുറഞ്ഞു എന്ന നുണ പറയുന്നത് .

ഇതിൽ ഏറ്റവും രസകരമായ വസ്തുത 2018 ഇൽ ഡെന്സിറ്റി കണക്കു കൂട്ടിയത് 2016 SQKM ഏരിയ വെച്ചാണ്. 2022 ഇൽ എത്തിയപ്പോൾ ഒറ്റയടിക്ക് 459 SQKM ഏരിയ അങ്ങ് കൂട്ടി ഡെന്സിറ്റി കുറച്ചു. ഒറ്റ ചോദ്യം മാത്രമേ ഇക്കാര്യത്തിൽ ചോദിക്കാനുള്ളൂ. എന്തടിസ്ഥാനത്തിലാണ് വനത്തിനു വെളിയിലുള്ള നാട്ടുകാരുടെ സ്ഥലം കടുവ ഡെന്സിറ്റി കണക്കാക്കാൻ ഉപയോഗിക്കുന്നത്?

ഇനി എന്തുകൊണ്ട് വയനാട്ടിൽ കടുവ ഡെന്സിറ്റി കൂടുതൽ ആണെന്ന് കിഫ പറയുന്നു എന്ന് നോക്കാം.

NTCA വെബ്‌സൈറ്റിൽ FAQ – എന്ന ഭാഗത്തു കടുവകൾക്ക് ജീവിക്കാൻ എത്ര സ്ഥലം വേണം എന്ന ചോദ്യവും ഉത്തരവും ഇങ്ങനെ കൊടുത്തിരിക്കുന്നു
https://ntca.gov.in/faqs/#faq-new
What are the habitat requirements for tigers?
Population Habitat Viability Analysis (PHVA) on tiger ecology indicates that an inviolate space of 800-1200 sq. km. is required for a viable tiger population of 80-100 tigers which should have a minimum of 20 breeding females and a sex ratio skewed towards females.
80 – 100 കടുവകൾക്കു മനുഷ്യസ്പർശം ഏൽക്കാത്ത കോർ സോൺ 800-1200 SQKM വേണം എന്നാണ് NTCA പറഞ്ഞിരിക്കുന്നത്. അതായതു ഒരു കടുവക്കു ശരാശരി 10 -12 SQKM കോർ സോൺ ആവശ്യമുണ്ട് . ഇതിന്റെ കൂടെ മനുഷ്യസ്പർശം ഉള്ള വനവും കൂടി ചേർത്താൽ ചേർത്താൽ ശരാശരി 20 SQKM സ്‌ഥലം ഒരു കടുവക്കു വേണം. (അതായത് ഏകദേശം 5000 ഏക്കർ വനം)

2020 ഏപ്രിൽ 22 നു NTCA പുറത്തുവിട്ട 2018 ലെ കടുവ സെൻസസ് റിപ്പോർട്ടിൽ 555 ആം പേജിൽ വയനാട് വന്യ ജീവി സങ്കേതത്തിലെ 344 SQKM വനത്തിനുള്ളിൽ മാത്രം 120 കടുവകൾ ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നുവെച്ചാൽ വയനാട് വന്യജീവി സങ്കേതത്തിൽ ഒരു കടുവക്കു ലഭ്യമായ സ്ഥലം വെറും 2.9 SQKM ആണ്. എന്നുവെച്ചാൽ ശരിക്കും ആവശ്യമുള്ളതിന്റെ (ബഫർ കൂടാതെ) അഞ്ചിൽ ഒന്ന് മാത്രം.
ഒരു കടുവക്കു ശരാശരി 3 ദിവസത്തിനുള്ളിൽ കുറഞ്ഞത് ഒരു മാൻ എങ്കിലും വേണം എന്നാണ് കണക്കു, ഒരു വര്ഷം ഒരു കടുവക്കു 120 മാനുകൾ. 120 കടുവകൾക്കു ഒരു വര്ഷം 14400 മാനുകൾ. അല്ലെങ്കിൽ അതിനുതുല്യമായ മാസം ലഭിക്കുന്ന മറ്റു മൃഗങ്ങൾ വേണം. അത് വയനാട് വന്യജീവി സങ്കേതത്തിൽ ഇല്ലാത്തതു കൊണ്ടാണ് വയനാട്ടിൽ കടുവകൾ വനത്തിനു വെളിയിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ പിടിക്കുന്നതും മനുഷ്യരെ കൊന്നു തിന്നുന്നതും.

  • ഇത് തന്നെയാണ് കിഫ തുടക്കം മുതൽ പറയുന്ന വാഹക ശേഷി (carrying capacity) യുടെ പ്രസക്തി. ഒരു വനത്തിന്ന് ഉൾക്കൊള്ളാൻ പറ്റുന്ന എല്ലാത്തരം മൃഗങ്ങൾക്കും ഒരു പരിധിയുണ്ട് . ആ പരിധിയിൽ കൂടുതൽ ഏതു മൃഗം വളർന്നാലും അത് ആ കാടിനും, ആത്യന്തികമായി ആ മൃഗത്തിന്റെ നിലനിൽപ്പിനും ദോഷം ചെയ്യും. അതുകൊണ്ടു തന്നെ മനുഷ്യന്റെ ഇടപെടലിൽ കൂടി എല്ലാത്തരം വന്യ മൃഗങ്ങളുടെയും എണ്ണം ക്രമീകരിക്കുക എന്നത് വനത്തിന്റെയും ആവാസ വ്യവസ്ഥയുടെയും ജൈവ വൈവിധ്യത്തിന്റെയും മാനവരാശിയുടെ തന്നെ നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ്.
    അതുകൊണ്ടു തന്നെ വയനാട്ടിലെ കടുവകളുടെ എണ്ണം ഇനിയും കുറയണം. അത് ക്രമേണ കുറച്ചു കൊണ്ടുവന്നു 20 -30 റേഞ്ചിൽ ആകുന്നതുവരെ വയനാട്ടിലെ കടുവ ആക്രമണങ്ങൾ തുടരാനാണ് സാധ്യത.
    പ്രസുവണ്ണൻ പറഞ്ഞ ആനക്കണക്കിനുള്ള മറുപടി നാളെ കൊടുക്കുന്നതായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *