സിദ്ധാർത്ഥിൻ്റെ മരണം: കുറ്റക്കാർക്കെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം: കെ പി സി സി സംസ്ക്കാര സാഹിതി
കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധാർത്ഥിൻ്റെ മരണത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന് കെ പി സി സി സംസ്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കലാലയങ്ങളിൽ പഠിക്കാൻ വിടുന്നവർ രാഷ്ട്രീയ ഭരണകൂട സംരക്ഷണത്തോടെ നടപ്പിലാക്കുന്ന മരണവാറണ്ടുകൾക്കെതിരെ പൊതുജനമനസ്സാക്ഷി പ്രതികരിക്കണമെന്നും സംരക്ഷണം നൽകുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി എം പി യുടെ ഓഫീസ് ആക്രമിച്ചഎസ് എഫ് ഐ യുടെ ഗുണ്ടാ മുഖം ഒരിക്കൽ കൂടി വ്യക്തമായതായി യോഗം ചൂണ്ടിക്കാട്ടി
.ജില്ലാപ്രസിഡൻ്റ് സുരേഷ് ബാബുവാളൽ അധ്യക്ഷം വഹിച്ചു.ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, ബിനുമാങ്കൂട്ടം, സലീം താഴത്തൂർ, ഒ.ജെ മാത്യു, കെ.കെ രാജേന്ദ്രൻ, കെ പത്മനാഭൻ , എബ്രഹാം കെ മാത്യു,പി വിനോദ് കുമാർ ,വിനോദ് തോട്ടത്തിൽ,സന്ധ്യ ലിഷു, ഡോ: സീനതോമസ്, പ്രഭാകരൻ സി.എസ്, വയനാട് സക്കറിയാസ്, ബാബു പിണ്ടിപ്പുഴ, വി ജെ പ്രകാശൻ എന്നിവർ സംസാരിച്ചു.
Leave a Reply