വെറ്റിനറി കോളേജിൽറാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ; ആറു പേർ അറസ്റ്റിൽ
വൈത്തിരി : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൽപ്പറ്റ ഡി വൈ എസ് പി ടി.എൻ. സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആറു പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാലക്കണ്ടിയിൽ വീട്ടിൽ രെഹാൻ ബിനോയ് (20), കൊഞ്ചിറവിള വിജയമ്മ നിവാസിൽ എസ്.ഡി ആകാശ് (22), നന്ദിയോട് ശ്രീനിലയം വീട്ടിൽ ആർ.ഡി ശ്രീഹരി(23) ഇടുക്കി രാമക്കൽ മേട് പഴയടത്ത് വീട്ടിൽ എസ്. അഭിഷേക് (23), തൊടുപുഴ മുതലക്കോടം തുറക്കൽ പുത്തൻപുരയിൽ വീട്ടിൽ ഡോൺസ് ഡായ് (23), വയനാട് ബത്തേരി ചുങ്കം തെന്നിക്കോട് വീട്ടിൽ ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി18 നാണ് .വി.എസ്. സി ആൻഡ് അനിമൽ ഹസ്ബന്ററി രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ (21) വെറ്റിനറി സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്.12 പേരെ ഇതേ തുടർന്ന് കോളേജിൽ നിന്നും പുറത്താക്കിയിരുന്നു.
Leave a Reply