ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തകത്തിലൂടെ ലോക റെക്കോർഡുകളിൽ ഇടം പിടിച്ച് വയനാട്ടുകാർ
കൽപ്പറ്റ:ലോകത്തിലെ ഏറ്റവും വലിയ സാഹിത്യപുസ്തകമായ പെൻഡ്രൈവ് കവിതാ സമാഹരത്തിൽ വയനാട്ടുകാരായ എഴുത്തുകാരുടെയും രചനകൾ.
നൗഫൽ ഓ. വെള്ളമുണ്ട, ഷിനു. എം വെണ്ണിയോട്, അനിത സനൽ മടക്കിമല, ആതിര എംടി, സുരേഷ് പൂനൂർ പൂനെ, ബബിത ഇ. എസ് ബത്തേരി, ഷീബ മദനൻ, ശ്രീലത ചെറുക്കാക്കര, സബീന നമ്പ്യാർ കുന്ന്, ഷകീല ബിൻത് കാസിം, റാസിക് ഇബിനു കാസിം, ആയിഷ സിയാദ ആണ്ടൂർ, അശ്വതി മണിയൻകോട്, സുഭിൻ വെങ്ങപ്പള്ളി, വിജി അഭി വള്ളിയൂർക്കാവ്, ആയിഷ പറളിക്കുന്ന്, ഷബീന പി വൈ കമ്പളക്കാട്, സുശീല മോഹൻ, സുജന പ്രദീപ്, ഷീബ വിജയ്, ഷൈല പി കെ, അനീഷ മുട്ടിൽ, സുരേഷ് കാരാട്, ആയിഷ മാനന്തവാടി, ജാഷി വയനാട്, ഗംഗ ശ്യാം കണിയാമ്പറ്റ, ശ്രീലേഷ് കുറുമ്പൊയിൽ, ജോസ് വി. റ്റി വള്ളിപ്പാലം, ഫാത്തിമത്തുൽ വഹീദ, ജീന പൗലോസ് തുടങ്ങി മുപ്പത്തിയൊന്നോളം പേരാണ്, 18404 പേജുകൾ ഉള്ള പെൻഡ്രൈവ് എന്ന കവിത സമാഹാരത്തിലെ രചനയിലൂടെ ഒൻപത് വേൾഡ് റെക്കോർഡ്‌സുകളിൽ ഇടം പിടിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് ആഴ്ചവട്ടം സമൂഹമന്ദിരത്തിൽ വെച്ച് പി ആർ നാഥൻ പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്തു.
മലബാർ ചാപ്റ്ററിൽ വെച്ച്
പി കെ പാറക്കടവ് ഈ പുസ്തകം പ്രകാശനം ചെയ്തു. ശ്രീധരനുണ്ണി, ശൈലൻ, എം പി ഷൈജൽ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.
46 ഇഞ്ചു പൊക്കമുള്ള ഈ പുസ്തകം ആറ് മാസം കൊണ്ടാണ് രൂപപ്പെടുത്തിയത് എന്ന് മഞ്ജരി ബുക്ക്സ് ചീഫ് എഡിറ്റർ പൈമ പ്രദീപ് അറിയിച്ചു.
വളർന്നുവരുന്ന ഈ യുവഎഴുത്തുകാർ വയനാടൻ സാഹിത്യ മേഖലയ്ക്ക് അഭിമാനകരമായചരിത്രത്താളുകളിലാണ് തന്റേതായ ഇടം പതിപ്പിച്ചിരിക്കുന്നത്. ഇതുപോലൊരു നേട്ടം കരസ്ഥമാക്കിയ ഈ യുവകവികൾക്ക് അഭിനന്ദനങ്ങളും ആദരവുമായി ഒരുപാട് കലാസ്നേഹികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്…
Leave a Reply