196 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍
ബത്തേരി: 196 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍. പൊക്കുന്ന്, കച്ചേരിക്കുന്ന്, ഗ്രീന്‍ നെസ്റ്റ്, ടി.ടി. ജബീര്‍(41)നെയാണ് ബത്തേരി എസ്.ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മുത്തങ്ങ തകരപ്പാടി ചെക്ക് പോസ്റ്റില്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ പി.കെ. സുമേഷ്, വി.കെ. ഹംസ, കെ.എസ്. അരുണ്‍ജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Leave a Reply