ടൂറിസം സംരക്ഷണ മാര്‍ച്ച് ധര്‍ണയും നടത്തി
കല്‍പ്പറ്റ :- ടൂറിസം മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് വയനാട് ടൂറിസം അസോസിയേഷനും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നിലവില്‍ വയനാട്ടില്‍ ടൂറിസം വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത് എന്ന് നേതാക്കള്‍ പറഞ്ഞു. സംസ്ഥാന ട്രഷറര്‍ മുഹമ്മദ് ശരീഫ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സൈതലവി കെ പി അധ്യക്ഷത വഹിച്ചു, ടി കെ ഉമ്മര്‍, സൈഫുള്ള വൈത്തിരി,അന്‍സാരി കോട്ടയം,അസ്ലം ബാവ,കോഴിക്കോട് എന്നിവര്‍ സംസാരിച്ചു. അനീഷ് പി നായര്‍ സ്വാഗതവും അന്‍വര്‍ മേപ്പടി നന്ദി യും പറഞ്ഞു.
Leave a Reply