November 15, 2024

നിരവില്‍പ്പുഴയില്‍ വീണ്ടും വാഹനാപകടം;ഏഴ് പേർക്ക് പരിക്കേറ്റതായി പ്രഥമ വിവരം

0
20240306 155835

 

നിരവില്‍പ്പുഴ: നിരവില്‍പ്പുഴയില്‍ വീണ്ടും വാഹനാപകടം. കഴിഞ്ഞദിവസം കാര്‍ നിയന്ത്രണം വിട്ട് അപകടം ഉണ്ടായ കൂട്ടപ്പാറയ്ക്ക് സമീപം നാല് ചക്ര ഓട്ടോ (വെള്ളിമൂങ്ങ) യും പിക്കപ്പും കൂട്ടിയിടിച്ചു. 7 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രഥമ വിവരം.കോറോത്ത് സ്ഥിതി ചെയ്യുന്ന മതപഠന സ്ഥാപനത്തിലെ ജീവനക്കാരി, നാല് വിദ്യാര്‍ത്ഥികള്‍, ഇരു വാഹനത്തിലേയും ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രഥമ വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *