ക്ഷീണിച്ചോ? വിശ്രമിച്ചിട്ട് യാത്ര തുടരാം; നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ക്ഷീണിച്ചോ? റിസ്ക് എടുക്കേണ്ട. വിശ്രമിച്ചിട്ട് യാത്ര തുടരാമെന്ന് നിർദ്ദേശം നൽകി മോട്ടോർ വാഹന വകുപ്പ്. ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് വലിയ വില നൽകേണ്ടി വരുമെന്ന് എംവിഡി ഉദ്യോഗസ്ഥർ പറയുന്നു.
പലർക്കും ഉണ്ടാകുന്ന തെറ്റായ ഒരു ചിന്താഗതിയാണ് രാത്രികാലങ്ങളിലെ ദീർഘദൂര യാത്രകളിലൂടെ യാതൊരു തടസ്സവും കൂടാതെ ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗം എത്തിച്ചേരാം എന്നത്. എന്നാൽ അതിൽ പതുങ്ങി ഇരിക്കുന്ന വലിയ അപകടം ഉണ്ട്. പകൽ സമയങ്ങളിൽ ജോലി ചെയ്തു രാത്രിയിൽ വിശ്രമിക്കുന്നവരാണ് നമ്മൾ. രാത്രി സമയങ്ങൾ നമ്മുടെ വിശ്രമവേളകളാക്കാൻ നമ്മുടെ ശരീരം അതിന്റേതായ രീതിയിൽ തുലനം ചെയ്തു നിർത്തിയിട്ടുള്ളതാണെന്ന് അധികൃതർ പറയുന്നു.
ഇത്തരം വിശ്രമ വേളകളിലാണ് നമ്മൾ വാഹനങ്ങളുമായി ദീർഘദൂര യാത്ര നടത്തുവാൻ തയ്യാറെടുക്കുന്നത്. ആ യാത്രയിൽ പതിയിരിക്കുന്ന വലിയ അപകടത്തെ എല്ലാവരും മനസ്സിലാക്കണമെന്നും, രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണം തിരിച്ചറിഞ്ഞു ആവശ്യമായ വിശ്രമം ശരീരത്തിന് നൽകിയതിന് ശേഷം മാത്രമേ യാത്ര തുടരാവൂ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Leave a Reply