വയോജന ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ച് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്
പടിഞ്ഞാറത്തറ: വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വയോജനങ്ങളുടെ ആരോഗ്യ പരിചരണവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ ഉദ്ഘാടനം ചെയ്‌തു.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, യോഗ പരിശീലനം, മാനസിക ഉല്ലാസ വിനോദ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. പടിഞ്ഞാറത്തറ ഗവ. ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററില്‍ നടന്ന പരിപാടിയിൽ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ഇ സിറാജുദ്ദീന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. മെഡിക്കല്‍ ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജസീല ളംറത്ത് അധ്യക്ഷയായ പരിപാടിയില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ ജോസ്, പഞ്ചായത്ത് അംഗങ്ങളായ രജിത ഷാജി, ബിന്ദു ബാബു, എച്ച് എം സി മെമ്പര്‍മാരായ പി.കെ വര്‍ഗീസ്, എം.വി സംശുദ്ധീന്‍, സി.എ രാജന്‍, ഫാര്‍മസിസ്റ്റ് ദിലീപ് കുമാര്‍, യോഗ ഇന്‍സ്ട്രക്ടര്‍ ഡോ: ആയിഷ ഫെബിന എന്നിവര്‍ സംസാരിച്ചു.
Leave a Reply