ഹരിതകര്‍മ്മസേനക്ക് ട്രോളി വിതരണം ചെയ്തു
കോട്ടത്തറ:കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഹരിത കര്‍മ്മസേനയ്ക്ക് ട്രോളി വിതരണം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. ഹരിതകര്‍മ്മ സേനയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 227500 രൂപ വകയിരുത്തിയ പദ്ധതിയില്‍ 13 വാര്‍ഡുകളിലെ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കാണ് ട്രോളി വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് പി.എ നസീമ, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഇ.കെ വസന്ത, പി.എസ് അനുപമ, വാര്‍ഡ് അംഗങ്ങളായ അനിത ചന്ദ്രന്‍, പി.സുരേഷ്, ബിന്ദു മാധവന്‍, പുഷ്മ സുന്ദരന്‍, എം.കെ മുരളീദാസന്‍, പഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, അസിസ്റന്റ് സെക്രട്ടറി കെ.ഐ ഇസ്മയില്‍, വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍മാരായ പി.വി ശൈല, മുഹമ്മദ് ഷഹീര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply