പൽപ്പള്ളി ആക്രമണം മുഴുവൻ കേസുകളും ഒഴിവാക്കണമെന്ന് – അഡ്വ ടി സിദ്ദീഖ് എം എൽ എ
കൽപ്പറ്റ: പൽപ്പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള പരാതിയുമില്ലെന്നും വ്യാജമായ കേസുകൾ പിൻവലിക്കണമെന്നും കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ടി. സിദ്ദീഖ് പോലീസിനോട് ആവശ്യപ്പെട്ടു.
നേരെത്തെ തന്നെ ഈ ആക്രമണവുമായി ബന്ധപെട്ട് യതൊരു വിധത്തിലുള്ള പരാതിയുമില്ലെന്ന് കൽപ്പറ്റ, ബത്തേരി എം എൽ എമാർ പോലീസിനോട് പറഞ്ഞതാണ് എന്നിട്ടും പോലീസ് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കേസ് എടുക്കുകയും നിരപരാധികളായ ആളുകളെ അറസ്റ്റ് ചെയ്യുന്ന സാഹചാര്യം തുടരുകയാണ്
തുടക്കത്തിൽ തന്നെ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ മുഖ്യമന്ത്രിക്കും ഡി ജി പിക്കും ഇതുമായി ബന്ധപ്പെട്ട് രേഖമൂലം പരാതിയില്ലെന്ന് പറഞ്ഞ് അറിയിച്ചിട്ടുള്ളതുമാണ്.
അവിടെ നടന്നത് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ പോളിൻ്റെ മൃതദേഹവുമായി നടന്ന വൈകാരിക പ്രതിഷേധവും തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങൾക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ സ്വീകരിക്കാത്തതിലുള്ള പ്രതിഷേധവുമാണെന്ന് എം എൽ എപറഞ്ഞു.
എന്നാൽ നേരെത്തെ മുഖ്യമന്ത്രിക്കും, ഡി.ജി.പി ക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബത്തേരി ഡി വൈ എസ് പി , കൽപ്പറ്റ എം എൽ എയുമായി ബന്ധപ്പെട്ടപ്പോൾ എനിക്ക് പരാതി ഇല്ലെന്നും ആരും എന്നെ ആക്രമിച്ചിട്ടില്ലെന്നും നിരപരാധികളായ ആളുകൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും നേരെത്തെ തന്നെ പറഞ്ഞതാണെന്നും എം എൽ എ പോലീസിനോട് പറഞ്ഞു. അതോടെപ്പം തന്നെ പൊതു മുതൽ നശിപ്പിച്ചു എന്ന പറഞ്ഞ് എടുത്തിട്ടുള്ള കേസുകൾ ഉൾപ്പെടെ വ്യാജമായ മുഴുവൻ കേസുകൾ ഒഴിവാക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും എം.എൽ. എ പോലീസിനോട് ആവശ്യപ്പെട്ടു.
Leave a Reply