താഴെയിറക്കുന്നതിനു മുൻപേ സിദ്ധാർഥൻ മരിച്ചിരുന്നു: പാചകക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്റെ ശരീരം ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെന്നും താഴെ ഇറക്കുമ്പോൾ ജീവനില്ലായിരുന്നുവെന്നും ഹോസ്റ്റൽ പാചകക്കാരന്റെ വെളിപ്പെടുത്തൽ. ഹോസ്റ്റലിലെ പാചകക്കാരനായ ജെയിംസ് ആണ് സ്വകാര്യ ചാനലുകാരോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശരീരം താഴെയിറക്കാൻ ജെയിംസിന്റെ സഹായം തേടിയിരുന്നു. കഴുത്തിലെ തുണി മുറിച്ചുമാറ്റാൻ സഹായിച്ചത് ജെയിംസായിരുന്നു. ശരീരം താഴെയിറക്കാനും ആശുപത്രിയിലേക്കു കൊണ്ടുപോകാനും ഉണ്ടായിരുന്നവരിൽ അധികപേരും സിദ്ധാർഥനെ പീഡിപ്പിച്ച കേസിലെ പ്രതികളായിരുന്നു. ഉത്തരേന്ത്യൻ വിദ്യാർഥികളാണ് മരണം കണ്ട് ആദ്യം ബഹളം വെച്ചത്.
മൃതദേഹം കണ്ട അടുക്കള ജീവനക്കാരിയും നിലവിളിച്ചു. ശരീരം താഴെ ഇറക്കുമ്പോൾ സർവകലാശാല ഡീൻ തൊട്ടടുത്തുണ്ടായിരുന്നുവെന്നും ജെയിംസ് പറഞ്ഞു. ഡീനിന്റെ സാന്നിധ്യത്തിലാണ് മരണശേഷം എല്ലാം നടന്നതെന്നുമാണ് ജെയിംസ് പറഞ്ഞത്.
Leave a Reply