പൗരത്വ ഭേദഗതി നിയമം: യൂത്ത് കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി
കല്‍പ്പറ്റ: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഫെബിന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എ അരുണ്‍ദേവ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഹര്‍ഷല്‍ കോന്നാടന്‍, ബിന്‍ഷാദ് മുട്ടില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഡിന്റോ ജോസ്, കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് മുബാരിഷ് ആയ്യാര്‍, കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ ദാസ്, സുനീര്‍ ഇത്തിക്കല്‍, പ്രതാപ് കല്‍പ്പറ്റ, ലിറാര്‍ പറളിക്കുന്ന്, ആല്‍ബര്‍ട്ട് ആന്റണി,ഷഫീഖ് റാട്ടക്കൊല്ലി, ഷൈജു കെ ബി, ഷബീര്‍ പുത്തൂര്‍വയല്‍, ഫൈസല്‍ പാപ്പിന, ജംഷീദ് തുര്‍ക്കി അരുണ്‍ ചുഴലി, അമല്‍ എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Leave a Reply