സൗജന്യ ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു
കൽപ്പറ്റ: വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റിയുടെയും ആയുർവേദ ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ ഹോട്ടൽ പ്രിൻസ് ഇന്നിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട് ടൂറിസം അസോസിയേഷൻ സെക്രട്ടറി സൈഫുദ്ദീൻ വൈത്തിരി അധ്യക്ഷനായി. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ആശാ പോൾ, ഡോ. ഷിജി, സി ഫർഹാൻ അബ്ദുള്ള, സദക്ക് പി എം, പി മമ്മൂട്ടി, പി കെ മുഹമ്മദ് ആരാം എന്നിവർ സംസാരിച്ചു.
Leave a Reply