തെരുവ് വിളക്കുകൾ സ്ഥാപിച്ചു
മേപ്പാടി: താഴെ അരപറ്റ മുതൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്ന നസീറ നഗർ വരെയുള്ള 1.5 കിലോമീറ്റർ ദൂരം മുഴുവനായി തെരുവ് വിളക്കുകൾ സ്ഥാപിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അധികൃതരും മൂപ്പൈനാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി പൂർത്തീകരിച്ച പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ.ശശീന്ദ്രനും എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീറും സംയുക്തമായി നിർവഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡീൻ ഡോ ഗോപകുമാരൻ കർത്ത, വൈസ് ഡീൻ ഡോ എ പി കാമത്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ റഫീഖ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡയാന മച്ചാഡോ,വാർഡ് മെമ്പർമാരായ സംഗീത രാമകൃഷ്ണൻ, വി. കേശവൻ, മുൻ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Leave a Reply