April 27, 2024

മൂന്ന് മാസത്തോളം റേഷൻ വിഹിതം വാങ്ങിയില്ല; ആനുകൂല്യം നഷ്ടമായി നിരവധി കുടുംബങ്ങൾ

0
Img 20240313 Wa0029

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് മാസത്തെ റേഷൻ വാങ്ങാതിരുന്ന 59,689 കുടുംബങ്ങളുടെ സൗജന്യ റേഷൻ പൊതു വിതരണ വകുപ്പ് റദ്ദാക്കി. മുൻഗണനാ റേഷൻ കാർഡുകളിൽ ആനുകൂല്യം ലഭിച്ചിരുന്നവർ ആനുകൂല്യം ലഭ്യമാകാത്ത മറ്റു റേഷൻ കാർഡുകളിലേക്ക് തരംതാഴ്ത്തിപ്പെട്ടു. എൻപിഎൻഎ നോൺ പ്രയോരിറ്റി നോൺ സബ്‌സിഡി എന്ന വിഭാഗത്തിലേക്ക് ആണിവർ തരംതാഴ്ത്തപ്പെട്ടത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങളിൽ റേഷൻ ലഭിച്ചിരുന്ന അന്ത്യോദയ അന്ന യോജന പ്രയോരിറ്റി ഹൗസ് ഹോൾഡ്, നോൺ പ്രയോരിറ്റി സബ്‌സിഡി എന്നീ വിഭാഗങ്ങളിൽ ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്ന കുടുംബങ്ങൾക്കാണ് മൂന്ന് മാസത്തോളം റേഷൻ കൈപ്പറ്റാത്തതുമൂലം ആനുകൂല്യങ്ങൾ നഷ്ടമായത്.

തുടർന്ന് ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതായി വരും. മൂന്ന് മാസത്തോളം തുടർച്ചയായി റേഷൻ വിഹിതം വാങ്ങാതിരുന്നവർ അതിന്റെ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും, തുടർന്നും റേഷൻ വാങ്ങുമെന്ന് ഉറപ്പ് ഉള്ളവർക്ക് മാത്രമേ റേഷൻ കാർഡ് വീണ്ടും പുതുക്കി നൽകുകയുള്ളൂ എന്നും പൊതുവിതരണ വകുപ്പ് അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *