May 9, 2024

ഗ്ലോക്കോമ വാരാചരണം; നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0
20240313 174247

 

പനമരം : ആരോഗ്യ വകുപ്പ് ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടിയും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ഗ്ലോക്കോമ വാരാചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ തലത്തില്‍ ആശാപ്രവര്‍ത്തകര്‍ക്കായി നടത്തിയ ഗ്ലോക്കോമ ക്വിസ് മത്സര വിജയികളായവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. മാനന്തവാടി ഗവ മെഡിക്കല്‍ കോളേജിലെ ഒഫ്ത്താല്‍മോളജിസ്റ്റ് ഡോ.ലിഷ ബോധവത്ക്കരണ ക്ലാസ് നല്‍കി. പരിപാടിയുടെ ഭാഗമായി പനമരം ബസ് സ്റ്റാന്‍ഡില്‍ നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നേത്രരോഗ ബോധവത്ക്കരണ തീമാറ്റിക് ഡാന്‍സ് അവതരിപ്പിച്ചു. ഗ്ലോക്കോമ മുക്ത ലോകത്തിനായി ഒരുമിക്കാം ‘ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പനമരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അധ്യക്ഷയായി. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി സുബൈര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രിയ സേനന്‍, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി എസ് സുഷമ, വാര്‍ഡ് അംഗം സുനില്‍, പനമരം സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ വത്സല, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, പനമരം നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പാള്‍ ബിജി തോമസ്, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കെ.എം ഷാജി, കെ.എച്ച് സുലൈമാന്‍, ജില്ലാ ഓഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് സലീം അയാത്ത് എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *