May 20, 2024

ജീവനക്കാരെ വഞ്ചിക്കുന്ന നിലപാട് തിരുത്തണം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
Img 20240314 Wa0007

 

കൽപ്പറ്റ: മൂന്നു വർഷം കുടിശ്ശികയാക്കിയ ക്ഷാമബത്ത ജീവനക്കാർക്ക് അനുവദിച്ച് കൊണ്ടുളള ഉത്തരവിൽ പ്രാബല്യ തിയതി സൂചിപ്പിക്കാതെയും അരിയർ തുക പരാമർശിക്കാതെയും ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് ഇടത് സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്നാരോപിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് കളക്ടറേറ്റിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ഇതേ ദിവസം തന്നെ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ജീവനക്കാരുടെ ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ അനുവദിക്കുകയും കുടിശ്ശിക തുക പണമായി അനുവദിക്കുകയും ചെയ്തത് ഇരട്ട നീതിയാണെന്ന് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ ട്രഷറർ കെ.ടി. ഷാജി പറഞ്ഞു.

 

ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. സി.കെ. ജിതേഷ്, ഇ.വി.ജയൻ, എം.വി.സതീഷ്, എ.സുഭാഷ്, കെ.ജി.പ്രശോഭ്, പി.റീന, കെ.സി.ജിനി, വി.മുരളി, കെ.എം. ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ലിതിൻ മാത്യു, നിഷ മണ്ണിൽ, കെ.പി.പ്രതീപ, എ.റഹ്മത്തുള്ള, കെ.സി.ചന്ദ്രൻ, എബിൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *