May 20, 2024

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമം അനുവദിക്കില്ല: ടി. സിദ്ധിഖ് എംഎല്‍എ

0
Img 20240315 194558

കല്‍പ്പറ്റ: പൗരത്വ ഭേദഗതി നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ നിയോജകമണ്ഡലം യുഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ നൈറ്റ് മാര്‍ച്ചും, യോഗവും സംഘടിപ്പിച്ചു. യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ചിക്കാഗോയില്‍ സുപ്രസിദ്ധമായ പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ലോകത്തുള്ള അശരണര്‍ക്കും പീഢിതര്‍ക്കും അഭയം നല്‍കിയ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്.

ഇന്ത്യ ഉദ്‌ഘോഷിച്ച എല്ലാ കാലത്തേയും സമീപനം അഭയാര്‍ത്ഥികളെ മതം നോക്കാതെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണ് ഇന്ത്യയുടേത്. അവിടെ മതം കൊണ്ടുവന്ന് ഇന്ത്യാ രാജ്യത്തെ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യം വെച്ച് പൗരത്വ നിയമ ഭേദഗതി നിയമം അടിച്ചേല്‍പ്പിക്കാനുള്ള മോദീ നയം ഒരു കാരണവശാലും അംഗീകരിക്കില്ല. ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമ ഭേദഗതി നിയമം റദ്ദ് ചെയ്യുവാനാവശ്യമായ നടപടികള്‍ക്ക് നേതൃത്വം കൊടുക്കും.

ഇന്ത്യാ കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണ് ഇലക്ടറല്‍ ബോണ്ടുകള്‍. അത് ആരൊക്കെ ആര്‍ക്കൊക്കെ നല്‍കി എന്നുള്ളത് പുറത്ത് പറയാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടപ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനും കൂടി വേണ്ടിയാണ് ഈ പൗരത്വ നിയമം ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്. ഇന്ത്യ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളായ രൂക്ഷമായ തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നം, പൊട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവ്, പാചകവാതക ഗ്യാസ് വിലവര്‍ദ്ധനവ്, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായിട്ടുള്ള കടന്ന് കയറ്റം, പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ തുടങ്ങി ജനങ്ങളുടെ ഗൗരവകരമായ ജീവിത പ്രശ്‌നങ്ങളെ വര്‍ഗീയ വിഭാഗീയ പ്രവര്‍ത്തനങ്ങളെ കൊണ്ട് തടയിടാനുള്ള മോദീയുടെ ശ്രമം വിലപോവില്ലെന്നും എംഎല്‍എ പറഞ്ഞു. പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ പന്തവും, പ്ലകാര്‍ഡും ഉയര്‍ത്തി തെരുവിലിറങ്ങി.

എംഎല്‍എ നേതൃത്വം നല്‍കിയ നൈറ്റ് മാര്‍ച്ചില്‍ നിയോജകമണ്ഡലം യുഡി.എഫ് ചെയര്‍മാന്‍ ടി. ഹംസ, കണ്‍വീനര്‍ പി.പി ആലി, അഡ്വ.ടി.ജെ ഐസക്ക്, എംഎ ജോസഫ്, ഗോകുല്‍ദാസ് കോട്ടയില്‍, റസാക്ക് കല്‍പ്പറ്റ, ബി. സുരേഷ്ബാബു, പി.കെ അബ്ദുറഹിമാന്‍, വിനോദ്കുമാര്‍, വി.ജി ഷിബു, റെനീഷ് പിപി, എം.പി നവാസ്, ഗൗതം ഗോകുല്‍ദാസ്, സലീം മേമന, ഗിരീഷ് കല്‍പ്പറ്റ, മുജീബ് കേയംതൊടി, രാജന്‍ മാസ്റ്റര്‍, എന്‍. മുസ്തഫ, ആര്‍. രാജന്‍, സലാം നീലിക്കണ്ടി, എ.എ വര്‍ഗീസ്, ജ്യോതിഷ്‌കുമാര്‍, ഉഷ തമ്പി, സാലി റാട്ടക്കൊല്ലി, പി. വിനോദ്കുമാര്‍, നിത്യ ബിജുകുമാര്‍, കെ. അജിത, സന്ധ്യ ലിഷു, ഡിന്റോ ജോസ് എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *