May 9, 2024

തോട്ടം തൊഴിലാളികളില്‍ ആവേശം നിറച്ച് ആനി രാജ

0
Img 20240319 202704

മാനന്തവാടി: തെരഞ്ഞെടുപ്പു പര്യടനത്തിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ തേയിലത്തോട്ടങ്ങളിലെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ തൊഴിലാളികളില്‍ നിറച്ചത് ആവേശം.

പര്യടനത്തിന്റെ 19ാം ദിവസവമായ ചൊവ്വാഴ്ച ജെസി, ചിറക്കര, തേറ്റമല തേയിലത്തോട്ടങ്ങളിലാണ് സ്ഥാനാര്‍ഥി എത്തിയത്. തോട്ടങ്ങളിലെയും ഫാക്ടറികളിലെയും തൊഴിലാളികളെ നേരില്‍ക്കണ്ട് ആനി രാജ വോട്ട് അഭ്യര്‍ഥിച്ചു. തോട്ടംതൊഴില്‍ മേഖലകളുടെ സംരക്ഷണത്തിനു കേന്ദ്രത്തില്‍ ബി.ജെ.പി ഇതര സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. പൂര്‍ണ പിന്തുണ തൊഴിലാളികള്‍ ആനി രാജയ്ക്കു ഉറപ്പുനല്‍കി. തലപ്പുഴ,തേറ്റമല, നിരവില്‍പുഴ അങ്ങാടികളില്‍ ജനങ്ങളെ കണ്ട് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥന നടത്തി.

തൊണ്ടര്‍നാട് പഞ്ചായത്ത് ഓഫീസിലെത്തിയ ആനി രാജയെ പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് ശങ്കരന്‍, മത്തായി ഐസക്, സുരേഷ്, വേണു മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. നിരവില്‍പ്പുഴ സെന്റ് ഏലിയാസ് ആശ്രമത്തില്‍ ഫാ.ജോയ്, ഫാ.സജി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വന്യജീവി പ്രശ്‌നത്തിന്റെ പരിഹാരത്തിന് ഇടപെടണമെന്ന് വൈദികര്‍ ആനി രാജയോടു ആവശ്യപ്പെട്ടു.

കുഞ്ഞോം എ.യു.പി സ്‌കൂള്‍ സ്ഥാപകന്‍ കെ.ടി.നാരായണന്‍ മാസ്റ്ററുടെ വസതിയില്‍ എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി. തരുവണയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘടനത്തില്‍ പങ്കുചേര്‍ന്നു. സ്ഥാനാര്‍ഥിയെ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ രക്തഹാരം അണിയിച്ച് സ്വീകരിച്ചു.

തുടര്‍ന്ന് നടന്ന റോഡ് ഷോയ്ക്കു ജനാധിപത്യ വിശ്വാസികകളുടെ പങ്കാളിത്തം ശോഭ പകര്‍ന്നു. ദ്വാരക ഗവ.ആയുര്‍വേദ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ഥി ജീവനക്കാര്‍, രോഗികള്‍, സഹായികള്‍ എന്നിവരുടെ പിന്തുണ തേടി. പ്രദേശത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും വോട്ട് അഭ്യര്‍ഥന നടത്തി. പനമരം ടൗണില്‍ റോഡ് ഷോ നടത്തിയ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *