May 20, 2024

തെരഞ്ഞെടുപ്പ് ബോണ്ട്‌: സീരിയൽ നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും പുറത്ത്

0
Img 20240322 Wa0015

ന്യൂഡൽഹി: സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് എസ്.ബി.ഐ നൽകിയ പുതിയ വിവരങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഓരോ ബോണ്ടിന്റേയും സീരിയൽ നമ്പർ അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണ് പുറത്തുവന്നത്.

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വ്യാഴാഴ്‌ചയ്ക്കുള്ളിൽ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതിയുടെ നിർദേശമുണ്ടായിരുന്നു. നേരത്തെ എസ്.ബി.ഐ കൈമാറിയ വിവരങ്ങൾ പൂർണമല്ലെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. തുടർന്ന് ഓരോ ബോണ്ടിന്റെയും ‘സീരിയൽ നമ്പർ’ അടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നേരത്തേ നിർദേശം നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ കൈവശമുള്ള എല്ലാവിവരങ്ങളും പുറത്തു വിടണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യമായ വിവരങ്ങൾ മാത്രം വെളിപ്പെടുത്താം എന്നായിരുന്നു എസ്.ബി.ഐ യുടെ നിലപാട്. ഇതൊരിക്കലും ഉചിതമായി തോന്നുന്നില്ലെന്നും ഇലക്‌ടറൽ ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെയാണ് എസ്.ബി.ഐ സീരിയൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *