May 19, 2024

നേതാക്കളെ തുറുങ്കിൽ അടച്ച് പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭീരുക്കളുടെ കൂട്ടമായി ബിജെപി മാറി: ആം ആദ്മി പാർട്ടി

0
Img 20240322 120118

കൽപ്പറ്റ: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ഇ. ഡി യെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ വയനാട് ജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനവും ഹൈവേ ഉപരോധവും നടത്തി പ്രതിഷേധിച്ചു. നേ താക്കളെ വിലക്കെടുക്കാനും, ഭീഷണിപ്പെടുത്തി ബിജെപി പാളയത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പരാചയപ്പെട്ടപ്പോൾ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കള്ളക്കേസുകൾ എടുത്ത് തുറുങ്കിൽ അടക്കുകയാണ് മോഡിയും കൂട്ടരും ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് ജില്ലാ പ്രസിഡൻ്റ് ഡോ. എ.റ്റീ സുരേഷ് അറിയിച്ചു. തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ പരാചയ ഭീതി കാരണം ബിജെപി ചെയ്യുന്ന ജനാതിപത്യ വിരുദ്ധമായ ഇത്തരം പ്രവർത്തികൾ രാജ്യത്തിന് അപകടമാണ്. ഡൽഹി മന്ത്രിമാർ ആയിരുന്ന സത്യേന്ദ്ര ജെയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എം പി എന്നിവരെ തുറുങ്കിൽ അടച്ചതും ഓരോ തിരഞ്ഞെടുപ്പുകൾ അടുത്ത സമയത്തായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതും ബിജെപി ആം ആദ്മി പാർട്ടിയെ ഭയപ്പെടുന്നത് കൊണ്ടാണ്.നേതാക്കളെ തുറുങ്കിൽ അടച്ച് പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭീരുക്കളുടെ കൂട്ടമായി ബിജെപി മാറി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

നേതാക്കളെ തുറുങ്കിൽ അടച്ചാൽ പാർട്ടിയെ ഇല്ലാതാക്കാൻ കഴിയും എന്ന ബിജെപി യുടെ നേതാക്കൾ പഞ്ചാബ് തിരഞ്ഞെടുപ്പ്, ഗുജറാത് തിരഞ്ഞെടുപ്പ്, ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ്, ചണ്ഡീഗഡ് തിരഞ്ഞെടുപ്പ് ഫലങ്ങൾ ഓർക്കുന്നത് നന്നായിരിക്കും. ഈ സമയത്തൊക്കെ പാർട്ടി നേതാക്കളെ തുറുങ്കിൽ അടച്ചിട്ടും പാർട്ടി ഒരു പടി പോലും പിന്നോട്ട് പോകാതെ മുന്നേറിയിട്ടെ ഉള്ളൂ. കെജ്‌രിവാളിൻ്റെ അറസ്റ്റിലൂടെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പരാചയപ്പെടുത്താൻ സാദിക്കും എന്ന മോഡിയുടെയും കൂട്ടരുടെയും മോഹങ്ങളും തകർന്നടിയും. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബിജെപി നീക്കങ്ങൾ തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾ മറുപടി നൽകണമെന്നും, കള്ളക്കേസുകൾ കൊണ്ട് പാർട്ടി നേതാക്കളെ തുറുങ്കിൽ അടച്ചാൽ പാർട്ടിയെ തകർക്കാൻ സാധിക്കില്ല എന്നും ജയിലറകൾ ഞങ്ങൾക്ക് ഭയമില്ല എന്നും ഭാരവാഹികൾ അറിയിച്ചു.

 

രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, ട്രഷറർ മനു മത്തായി, ഗഫൂർ കോട്ടത്തറ, ബാബു തച്ചറോത്, ബേബി തയ്യിൽ, ഇ.വി തോമസ്, അഗസ്റ്റിൻ റോയ് മേപ്പാടി എന്നിവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *