May 20, 2024

പങ്കാളിത്ത ശില്‍പശാല സംഘടിപ്പിച്ചു

0
Img 20240323 163501

മാനന്തവാടി: സ്ത്രീകളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ മെച്ചപ്പെടുത്തുന്നതിന്

യുഎന്‍ വിമന്‍, സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യ, ദി ജെന്‍ഡര്‍ പാര്‍ക്ക്, സംസ്ഥാന വനിതാശിശുക്ഷേമ വകുപ്പ് എന്നിവയുടെ പിന്തുണയോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പങ്കാളിത്ത ശില്‍പശാല നടത്തി.

 

സൊസൈറ്റി ഹാളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ് പദ്ധതി വിശദീകരണം നടത്തി. കേരള ലേബര്‍ മൂവ്മെന്റ് രൂപത ഡയറക്ടര്‍ സെബാസ്റ്റ്യന്‍ പാലം പറമ്പില്‍, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ റോബിന്‍ ജോസഫ്, മാസ്റ്റര്‍ ട്രെയിനര്‍ കെ.ജെ. ബിജു എന്നിവര്‍ പ്രസംഗിച്ചു.

സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തില്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് മാനസികാ രോഗ്യ വിഭാഗം മേധാവി ഡോക്ടര്‍ ഡോ.ഷഫീന്‍ ഹൈദര്‍, ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ലഭ്യമാകുന്ന സേവനകളെക്കുറിച്ച് ഡെപ്യൂട്ടി മാനേജര്‍ കെ. നൗഷാദ് എന്നിവര്‍ ക്ലാസെടുത്തു. തൊഴില്‍ സ്ഥലത്തെ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ വീഡിയോ പ്രദര്‍ശനവുംനടത്തി. പ്രോജക്ട് ടീം അംഗങ്ങളായ ഷീന ആന്റണി, ടുബിന്‍ ജിപ്സണ്‍, ബിന്‍സി വര്‍ഗീസ്, ജിനി ഷിനു എന്നിവര്‍ നേതൃത്വം നല്‍കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *