May 9, 2024

കബനിയിൽ ജലക്ഷാമം അതിരൂക്ഷം: ജലനിരപ്പ് താഴ്ന്നു; പമ്പിങ് മുടങ്ങി

0
20240324 205641

പനമരം: വേനൽ അതിശക്തമായതോടെ കബനി നദിയുടെ കൈവഴികളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ജലനിരപ്പ് താഴ്ന്നത് കൊണ്ട് ശുദ്ധജല പദ്ധതിയുടെ കിണറുകളിലേക്ക് വെള്ളം എത്താതെ പമ്പിങ് മുടങ്ങുന്നു. കഴിഞ്ഞ 5 ദിവസമായി കിണറ്റിലേക്ക് ആവശ്യത്തിന് വെള്ളം എത്തുന്നില്ല. നീർവാരം വലിയ പുഴയോരത്തെ കുറുവിളംങ്ങോട് പമ്പ്ഹൗസിൽ നിന്നുള്ള പമ്പിങ് നിലച്ചിരിക്കുന്നു. കബനി നദിയിൽ ജലത്തിന്റെ അളവ് വളരെ അധികം താഴ്ന്നതിനാൽ പ്രദേശത്തെ പൊയിലിൽ പുത്തൻപുര ബാബു, അറയ്ക്കൽ രാജൻ, മുട്ടത്തെട്ട് ബേബി എന്നിവർ ചേർന്ന് മണൽച്ചാക്ക് ഉപയോഗിച്ച് പുഴയ്ക്കു കുറുകെ ഇന്നലെ താൽക്കാലിക തടയണ ഒരുക്കിയതോടെ കിണറ്റിലേക്ക് വെള്ളം എത്തിത്തുടങ്ങി.

 

നീർവാരം, അമ്മാനി, ചന്ദനക്കൊല്ലി, കുറ്റിപ്പിലാവ് തുടങ്ങിയ പ്രദേശങ്ങളിലെ മുന്നൂറിലധികം ഉപയോക്താക്കൾ ഉള്ള ആശ്രയമാണ് ഈ ശുദ്ധജല പദ്ധതി. കഴിഞ്ഞ വർഷവും ഇത്തരത്തിൽ പമ്പിങ് നിലച്ചിരുന്നു. പുഴയിൽ നിന്നും കൃഷി ആവശ്യങ്ങൾക്ക് അല്ലാതെ മറ്റു വൻകിട ആവശ്യങ്ങൾക്ക് വേണ്ടി വെള്ളം പമ്പ് ചെയ്യുന്നതിനെ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരണം. തടയണകളിൽ പരമാവധി ജലം സംഭരിച്ചുവയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *