May 20, 2024

വസന്തകാലത്തെ വരവേറ്റ് ഹോളി ആഘോഷം

0
Img 20240325 110525wmylbrk

കൽപ്പറ്റ: വസന്തകാലത്തെ എതിരേൽക്കാൻ ഹൈന്ദവരുടെ ഇടയിൽ നടക്കുന്ന ആഘോഷമാണെങ്കിലും ജാതിമതഭേദമെന്യേ നിറപ്പകിട്ടായി എല്ലാ ജനങ്ങളും ഹോളി ആഘോഷിക്കുന്നു. പരസ്പരം നിറങ്ങൾ ചാർത്തി ഹോളി ആഘോഷിക്കുമ്പോൾ മനസ്സുകൾ തമ്മിലുള്ള ശത്രുത ഇല്ലാതാകുന്നു എന്നാണ് വിശ്വാസം.

 

നിറങ്ങളുടെ ഉത്സവമായ വസന്തോത്സവം നോർത്ത്- സൗത്ത് ഇന്ത്യയിലാണ് കൂടുതലായി ആഘോഷിച്ചു വരുന്നത്. മുംബൈ, ദില്ലി നഗരങ്ങളിൽ ഹോളി ഏറെ വർണ്ണാഭമായി ആഘോഷിക്കുന്നു. ഹോളി ആഘോഷത്തിൽ ഗുജറാത്തികളും, മാർവാഡികളും, പഞ്ചാബികളുമാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഹിന്ദു കലണ്ടർ അനുസരിച്ച് ഫൾഗുന മാസത്തിൽ ഫെബ്രുവരി അവസാനമോ മാർച്ച് മാസം ആദ്യമോ ആയാണ് ഹോളി ആഘോഷിക്കുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *