May 9, 2024

സിദ്ധാർത്ഥൻ കേസ്: ശിക്ഷണ നടപടി നേരിട്ടിരുന്ന 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചു; അതൃപ്തി പ്രകടിപ്പിച്ച് സിദ്ധാർത്ഥന്റെ അച്ഛൻ

0
Img 20240325 173705

 

കൽപ്പറ്റ: പൂക്കോട് വെറ്റനറി സർവകലാശാലയിലെ ജെ.എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാർത്ഥികൾക്ക് എതിരെയുള്ള സസ്പെൻഷൻ പിൻവലിച്ച് സർവകലാശാല. സസ്പെൻഷൻ പിൻവലിച്ചത് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കില്ലാത്ത വിദ്യാർഥികളുടെതാണെന്ന് സർവകലാശാല വിശദീകരിച്ചു.

 

സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ സസ്പെൻഷൻ, ഇന്റേൺഷിപ് റദ്ദാക്കൽ, സ്കോളർഷിപ്പ് റദ്ദാക്കൽ തുടങ്ങിയ നടപടികൾ സർവകലാശാല സ്വീകരിച്ചിരുന്നു. ഇതിൽ കുറ്റകൃത്യത്തിൽ ഉൾപ്പെടാത്ത വിദ്യാർത്ഥികളുടെ ഒരാഴ്ചത്തെ സസ്പെൻഷൻ നടപടിയാണ് പിൻവലിച്ചത്. ഒരാഴ്ചത്തെ സസ്പെൻഷൻ ലഭിച്ച 31ഒന്നാം വർഷ വിദ്യാർത്ഥികൾ നടപടി കാലളവ് കഴിഞ്ഞതോടെ അപ്പീൽ നൽകിയിരുന്നു. കൂടാതെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന രണ്ട് സീനിയർ വിദ്യാർത്ഥികൾക്കും മർദനത്തിൽ പങ്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി പിൻവലിച്ചതെന്നും സർവകലാശാല വിശദീകരിക്കുന്നു. എന്നാൽ നിയമോപദേശം തേടാതെ നടപടി പിൻവലിച്ചുവെന്ന ആരോപണം സർവകലാശാലയ്ക്കെതിരെ ഉയർന്നിട്ടുണ്ട്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *