May 8, 2024

ജെ.എസ് സിദ്ധാര്‍ത്ഥന്‍റെ മരണം: സസ്പെൻഷൻ പിൻവലിച്ച 33 വിദ്യാർഥികളെയും വീണ്ടും സസ്പെൻഡ് ചെയ്തു

0
Img 20240326 181556

 

 

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാർത്ഥികളെ വീണ്ടും സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഇന്നലെ വി സി പിൻവലിച്ചതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.

 

33 വിദ്യാർത്ഥികളെയും കുറ്റവിമുക്തരാക്കി വിസി ഡോ. പി സി ശശിന്ദ്രൻ ഇറക്കിയ ഉത്തരവ് പിൻവലിച്ചാണ് വിദ്യാർത്ഥികളെ വീണ്ടും സസ്പെൻഡ്‌ ചെയ്തത്. ഏഴ് പ്രവൃത്തി ദിനങ്ങളിലേക്കാണ് സസ്പെൻഷൻ. സിദ്ധാർത്ഥനെതിരെ ക്രൂര പീഡനവും ആൾക്കൂട്ട വിചാരണയും നടത്തിയ വിദ്യാർഥികൾക്ക് എതിരെ പൂക്കോട് ക്യാംപസിലെ അധികൃതർ എടുത്ത നടപടി വിസി നിയമോപദേശം തേടാതെ റദ്ദാക്കുകയായിരുന്നു.

 

പിന്നീട് സർവകലാശാല സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളുടെ ശിക്ഷ പിൻവലിക്കുകയും, അവരെ കുറ്റവിമുക്തരാക്കുകയും ചെയ്ത നടപടിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദ്യം ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിക്കാൻ വി സി ക്ക് എന്ത് അധികാരമാണുള്ള തെന്ന് ഗവർണർ ചോദിച്ചു. ഗവർണർ അതൃപ്തി അറിയിച്ചതോടെ സർവകലാശാല വൈസ് ചാൻസിലർ സ്ഥാനത്ത് നിന്ന് ഡോ. പി സി ശശിന്ദ്രൻ രാജി വെക്കുകയായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *