May 9, 2024

ഗൃഹപാഠം പദ്ധതിക്ക് തുടക്കമായി

0
Img 20240326 193020

കൽപ്പറ്റ: മധ്യവേനലവധിക്കാലത്ത് വിദ്യാർത്ഥികളിൽ പഠന തുടർച്ച നിലനിർത്തുക എന്ന ലക്ഷ്യത്തോടെ എടപ്പെട്ടി സ്കൂളിൽ ആരംഭിച്ച ഗൃഹപാഠം പദ്ധതി എസ്എസ്കെ ജില്ലാ പ്രൊജക്‌ട് കോ-ഓർഡിനേറ്റർ വി അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. പദ്ധതിയുടെ ഭാഗമായി പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളുടെ വർക്ക്ഷീറ്റുകൾ വിതരണം ചെയ്‌തു. മലയാള മധുരം പദ്ധതിയുടെ ഭാഗമായി ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള പുസ്തകങ്ങളും ചടങ്ങിൽ വിതരണം ചെയ്‌തു.

 

പിടിഎ പ്രസിഡന്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്‌കുമാർ, പി ടി എ പ്രസിഡൻ്റ് വിജി ജിജിത്ത്, പി ടി എ വൈസ് പ്രസിഡൻ്റ് കെ.എം ജോഷി, എം.എച്ച് ഹഫീസ് റഹ്‌മാൻ, സി.എസ് കോമളം, അമൃത വിജയൻ,അനുപമ സജിത്ത്,ഷൈനി മാത്യു, അമൃത മോഹൻ,ജിസ്‌ന ജോഷി, മെറീന ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *